പ്രകൃതിയോട് 'ചങ്ങാത്തം'; നവ്യാനുഭവമായി സഹവാസ ക്യാമ്പ്

May 6, 2025 - 15:50
പ്രകൃതിയോട് 'ചങ്ങാത്തം'; നവ്യാനുഭവമായി സഹവാസ ക്യാമ്പ്

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് അല്‍ മദ്‌റസത്തുസ്സുന്നിയ്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ചങ്ങാത്തം' സഹവാസ ക്യാമ്പ് പ്രകൃതി ആസ്വാദനത്തിന്റെ നവ്യാനുഭവമായി മാറി. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും വിനോദത്തിനുമുള്ള മികച്ച സംയോജനമായി മാറിയ ക്യാമ്പ് രാവിലെ 9 ന് ഹര്‍ക്ക് വില്ലയില്‍ ആരംഭിച് രാത്രി 9 മണിക്ക് സമാപിച്ചു. ക്യാമ്പില്‍ ഇസ്ലാമിക ക്ലാസുകള്‍, നൈതിക പാഠങ്ങള്‍, പ്രശ്നപരിഹാര സെഷനുകള്‍, വായനാശീലം വളര്‍ത്തുന്ന പരിപാടികള്‍, കളികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയിലൂടെ കുട്ടികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ ലഭിച്ചു. അധ്യാപകരുടെയും ശിഷ്യരുടെയും ഇടയില്‍ സഹകരണം, സ്‌നേഹം, ആത്മീയത എന്നീ മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ക്യാമ്പ് സഹായിച്ചു. മര്‍കസുല്‍ മൈമന്‍ ജനറല്‍ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു.വിവിധ സെക്ഷനുകള്‍ക്ക് കാസറഗോഡ് വനിതാ പോലീസ്  എസ്.ഐ അജിത,ലത്തീഫ് മാസ്റ്റര്‍ തിരുത്തി,അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്,ട്രൈനെര്‍ ഫിറാസ് അബ്ദുല്‍ റഹ്‌മാന്‍ ഇഹ്‌സാനി,അബ്ദുല്‍ സലാം സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എസ്.ബി.എസ് പ്രസിഡന്റ് അഫ്താബ് അമീര്‍ അധ്യക്ഷത വഹിച്ചു.സെക്രെട്ടറി അദ്‌നാന്‍ അഷ്റഫ് സ്വാഗതം പറഞ്ഞു.സമാപന ചടങ്ങില്‍ മര്‍കസുല്‍ മൈമന്‍ മുദരിസ് സയ്യിദ് ബദറുദ്ദീന്‍ അല്‍ ഹികമി നസീഹത്തിനും സമാപന പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0