അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തെരുവ് നായ ആക്രമണം; നാലു വയസ്സുകാരിക്ക് ഗുരുതര പരിക്ക്

Feb 20, 2026 - 13:42
അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തെരുവ് നായ ആക്രമണം; നാലു വയസ്സുകാരിക്ക് ഗുരുതര പരിക്ക്

ബണ്ട്വാൾ: അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്ക്. ബോളന്തൂർ നാർഷ ബംഗാരകോടി സ്വദേശി റിയാസിന്റെ മകൾ റിജിലയാണ് അക്രമത്തിനിരയായത്. വീടിനടുത്തുള്ള അംഗനവാടിക്ക് സമീപം കുട്ടി തനിച്ച് നടന്നുപോകുമ്പോഴാണ് തെരുവ് നായ ആക്രമണം. കുട്ടിയുടെ മുഖത്തും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ബണ്ട്വാൾ താലൂക്കിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ തെരുവ് നായ ആക്രമണമാണിത്. തെരുവ് നായ ശല്യം ഗൗരവമായി പരിഗണിച്ച് നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശമുണ്ടെങ്കിലും തദ്ദേശ ഭരണകൂടം കർശന നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്. ഗ്രാമീണ മേഖലകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും അധികൃതർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പൊതുജനങ്ങൾക്കിടയിൽ ചോദ്യം ഉയരുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0