ജില്ലക്ക് അഭിമാനം; ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടി രണ്ടര വയസ്സുകാരി
കാസർകോട്: 2026ലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി പെരിയ കനിയംകുണ്ട് സ്വദേശിനിയായ രണ്ടര വയസ്സുകാരി നാടിൻ്റെ അഭിമാനമായി. കനിയംകുണ്ടിലെ ടി.വി ശരത്-ഷഷ്‌മിത ദമ്പതികളുടെ മകളായ സാത്മികയാണ് അപൂർവ്വ നേട്ടം കൈവരിച്ചത്. വിദ്യാഭ്യാസം, കല, സാംസ്‌കാരികം, കായികം, ശാസ്ത്രം, സാങ്കേതിക വിദ്യ, സാമുഹിക സേവനം, ഓർമ്മശക്തി, വേഗത എന്നീ വിഷയങ്ങളിലുള്ള ഓർമ്മശക്തി പരിഗണിച്ചാണ് ശ്രദ്ധേയമായ നേട്ടം. അഞ്ച് ഇന്ത്യൻ നേതാക്കൾ, അഞ്ച് പച്ചക്കറികൾ, 14 പഴങ്ങൾ, ഒൻപത് വാഹനങ്ങൾ, ആറ് ഭക്ഷണ പദാർത്ഥങ്ങൾ, ആറ് കീടങ്ങൾ, അഞ്ച് നിറങ്ങൾ, ഏഴു പക്ഷികൾ, 20 മൃഗങ്ങൾ, ശരീരത്തിലെ 11 ഭാഗങ്ങൾ, എന്നിവ സാത്മിക തിരിച്ചറിഞ്ഞത് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ പ്രാപ്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



