എസ് എസ് എഫ് പ്രവര്‍ത്തന ഫണ്ട് ദിനം ഇന്ന്
കോഴിക്കോട്: എസ് എസ് എഫ് പ്രവർത്തന ഫണ്ട് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്‌തു. ഇന്ന് ഫെബ്രുവരി 20 വെള്ളി നടക്കുന്ന പ്രവർത്തന ഫണ്ട് ദിനം വിജയിപ്പിക്കണമെന്ന് റഈസുൽ ഉലമ ആഹ്വാനം ചെയ്തു. എസ് എസ് എഫ് കേരള ജനറൽ സെക്രട്ടറി ഡോ. ടി അബൂബക്കർ ഫണ്ട് സ്വീകരിച്ചു. ജില്ല, ഡിവിഷൻ, സെക്‌ടർ, യൂണിറ്റ് കേന്ദ്രങ്ങളിൽ സമസ്‌ത, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ നേതാക്കൾ പ്രവർത്തന ഫണ്ട് ഉദ്ഘാടനങ്ങൾ നിർവഹിക്കും. വീടുകൾ, കവലകൾ, പള്ളികൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തകർ ഫണ്ട് ശേഖരണം നടത്തും. വിവിധ പദ്ധതികളാണ് ഓരോ ഘടകത്തിലും ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്.
ജില്ലയിലെ അഞ്ഞൂറിൽപരം യൂണിറ്റ് കേന്ദ്രങ്ങളിലും പ്രധാന നഗരകവലകളിലുമായി ഇന്ന് ഫണ്ട് സമാഹരണം നടത്തും. ജില്ല ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്‌ദുല്ല കുഞ്ഞി ഫൈസി നിർവഹിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



