സമയം വൈകിയതിനാല്‍ പരീക്ഷക്ക് അനുവദിച്ചില്ല; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു 

Feb 19, 2026 - 12:31
Feb 19, 2026 - 12:36
സമയം വൈകിയതിനാല്‍ പരീക്ഷക്ക് അനുവദിച്ചില്ല; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു 

ബീഹാർ: പരീക്ഷാകേന്ദ്രത്തിലേക്ക് വൈകി എത്തിയതിനാൽ പ്രവേശനം നിഷേധിച്ചതിൽ വിഷമിച്ച് പത്താം ക്ലാസ് വിദ്യാർഥിനി ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ബിഹാറിലെ മസൗർഹിയിലെ കോമൾ കുമാരിയാണ് മരിച്ചത്. രാവിലെ ഒമ്പത് മണിക്ക് നിശ്ചയിച്ച പരീക്ഷക്ക് 9.15 എത്തിയതോടെ ഗേറ്റുകൾ അടച്ചിരുന്നു. നിരവധി തവണ അപേക്ഷിച്ചിട്ടും അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. തുടർന്ന് അവിടെ നിന്ന് മടങ്ങിയ വിദ്യാർഥിനി വീട്ടിലേക്ക് പോകാതെ നദൗൾ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറി യാത്ര മദ്ധ്യേ പുറത്തേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ യാത്രക്കാർ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കോമൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0