മഞ്ചേശ്വരത്തെ പൗരത്വ നിഷേധ പരാതിക്ക് പിന്നാലെ മുസ്ലീംലീഗും ബി ജെ പിയും തമ്മിൽ പോര് 

Feb 18, 2026 - 15:11
മഞ്ചേശ്വരത്തെ പൗരത്വ നിഷേധ പരാതിക്ക് പിന്നാലെ മുസ്ലീംലീഗും ബി ജെ പിയും തമ്മിൽ പോര് 

കാസർകോട്: വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം മണ്ഡലത്തിൽ പൈവളികെ സ്വദേശിക്ക് ഇന്ത്യൻ പൗരത്വമില്ലെന്ന ബി ജെ പി നേതാവിന്റെ ആരോപണത്തിന് പിന്നാലെ മുസ്ലീംലീഗും ബി ജെ പിയും തമ്മിൽ പോര്. പൈവളികെ സ്വദേശി മുഹമ്മദിനെതിരെ ഫോം 7 പ്രകാരം ബി ജെ പി ജില്ലാ സെക്രട്ടറി നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇദ്ദേഹത്തിനെതിരെ മുസ്ലീംലീഗ് നിയമനടപടി സ്വീകരിക്കുന്നതിനിടെ ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബി.എൽ.ഒമാരെ കൂട്ടുപിടിച്ച് മുസ്ലീംലീഗ് വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതായി ബി ജെ പി ആരോപിച്ചു. ഫോം 7 ഉപയോഗിച്ച് ഉൾപ്പെടെ വോട്ട് തള്ളാനുള്ള ശ്രമങ്ങൾക്കെതിരെ മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്‌റഫ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0