ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; രണ്ടു പേർ മരിച്ചു
തിരുവനന്തപുരം: ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേർ മരിച്ചു. കൊല്ലം, നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നുമാണ് റഷീദ ബീവിയും ഷാജിയും ഉൾപ്പെടെ ആറുപേർ ഭക്ഷണം കഴിച്ചത്. ഇവരിൽ നാലു പേർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. എന്നാൽ റഷീദ ബീവിയും ഷാജിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷാജിയുടെ ഭാര്യ സജീന ഗുരുതര നിലയിൽ ചികിത്സയിലാണ്. മറ്റു മൂന്നു പേരും ആശുപത്രിയിലാണ്. വൈകുന്നേരം മാത്രം സജീവമാകുന്ന ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഹോട്ടൽ പൂട്ടിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



