ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപണം; കാസർകോട് ഹോട്ടൽ ജീവനക്കാരനെ അക്രമിച്ച കേസിൽ മൂന്നുപേർക്കെതിരെ കേസ് 

Feb 16, 2026 - 14:52
ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപണം; കാസർകോട് ഹോട്ടൽ ജീവനക്കാരനെ അക്രമിച്ച കേസിൽ മൂന്നുപേർക്കെതിരെ കേസ് 

കാസർകോട്: കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിൽ അക്രമണം നടത്തിയ കേസിൽ മൂന്നു മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഭക്ഷണം നൽകാൻ വൈകിയെന്നും ഭക്ഷണം കുറവാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഹോട്ടൽ ജീവനക്കാരനെ ആക്രമിക്കുകയും ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകർക്കുകയും ചെയ്‌തത്. നായന്മാർമൂല പടിഞ്ഞാർമൂല സ്വദേശി നൽകിയ പരാതിയിലാണ് മൂന്നു പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കാസർകോട് കെ പി ആർ റാവു റോഡിലെ 'മലബാർ ഫിഷ് പോയിന്റ്' എന്ന ഹോട്ടലിലാണ് സംഭവം.
ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ജീവനക്കാരനായ ഉമ്മറിനെ തടഞ്ഞുനിർത്തി വെള്ളം നിറച്ച സ്റ്റീൽ ജഗ്ഗ് കൊണ്ട് മുഖത്തടിക്കുകയും തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും മറ്റു രണ്ടു പേർ മുഖത്തും പുറത്തും അടിക്കുകയായിരുന്നുവെന്നുമാണ് പരാതി. ഇതിനിടയിൽ അക്രമികളിൽ ഒരാൾ ഹോട്ടലിന്റെ മുൻ വശത്തുള്ള ഗ്ലാസിലേക്ക് എറിഞ്ഞുവെന്നും ഗ്ലാസ് പൊട്ടി അതുവഴി നടന്നു പോവുകയായിരുന്ന പെൺകുട്ടിക്ക് പരിക്കേറ്റതായും പരാതിയുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0