ഇന്ത്യൻ പൗരത്വമില്ലെന്നാരോപിച്ച് പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമ നടപടി
കാസർകോട്: വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരത്വമില്ലെന്നാരോപിച്ച് പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ കെ.ഇമ്പശേഖർ വ്യക്തമാക്കി. മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം-7 പ്രകാരമാണ് ബിജെപി ജില്ലാ നേതാവ് പരാതി നൽകിയത്. പരാതി നൽകിയ വ്യക്തിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ അറിയിപ്പ്. മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫിസർ ഉത്തരവിട്ടു. ഹിയറിങ്ങിൽ പരാതിക്കാരൻ ഹാജരായെങ്കിലും ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നൽകാനായില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകിയതാണെന്ന് കലക്ടർ പറഞ്ഞു. ഫോം-7 പ്രകാരം എതിർപ്പ് നൽകുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



