സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് അവാർഡുകൾ പ്രഖ്യാപിച്ചു
കാസറഗോഡ്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച റെയ്ഞ്ചുകൾക്കുള്ള അവാർഡ് പ്രഖ്യാപിതമായി. റെയ്ഞ്ച് ഘടകങ്ങളെ ശാക്തീകരണം ലക്ഷ്യമാക്കി മുൻ വർഷത്തെ സംസ്ഥാന ജില്ലാ പദ്ധതികളെ അടിസ്ഥാനപ്പെടുത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ജില്ലയിലെ പതിനേഴ് റെയ്ഞ്ചുകളിൽ നിന്ന് ലഭിച്ച എൻട്രികളിൽ നിന്ന് ജ്യൂറി പരിശോധനയിലൂടെ പുത്തിഗെ, പെർമുദെ, പരപ്പ റെയ്ഞ്ചുകൾ യഥാ ക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ദേളി, കുമ്പള റെയ്ഞ്ചുകൾ 'സി' ഗ്രേഡ് കരസ്ഥമാക്കി. എസ്. ജെ.എം.ജില്ലാ പ്രസിഡൻ് അബ്ദുൽ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, സെക്രട്ടറി അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, ഇബ്റാഹിം സഖാഫി അർളടുക്ക, ഹമീദ് മൗലവി കാഞ്ഞങ്ങാട്, ഇൽയാസ് മൗലവി കൊറ്റുമ്പ എന്നിവർ അംഗങ്ങളായ പരിശോധനാ സമിതിയുടെ നേതൃത്വത്തിലാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്. ഇത് സംബന്ധമായ ക്യാബിനറ്റ് യോഗത്തിൽ കോട്ടക്കുന്ന് അബ്ദുൽ റസാഖ് സഖാഫി, സയ്യിദ് സൈഫുല്ലാഹ് തങ്ങൾ, അബ്ദുൽ കരീം സഖാഫി കുണിയ, അബ്ദുല്ല സഅദി, റിഷാദ് സഖാഫി, സിയാദ് സഅദി, ഇബ്റാഹിം സഅദി മുഗു, സുലൈമാൻ സഅദി കൊട്ട്യാടി സംബന്ധിച്ചു. അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം സ്വാഗതവും ഹനീഫ് സഅദി കാമിൽ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



