മുളിയടുക്കയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണം: കേരള മുസ്ലിം ജമാഅത്ത്
കുമ്പള: മുളിയടുക്കം പ്രദേശത്തെ യാത്രാ ദുരിതം മറികടക്കാൻ കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് മുളിയടുക്കം യൂണിറ്റ് കൗൺസിൽ ആവശ്യപ്പെട്ടു. നൂറുകണക്കിന് വിദ്യാർത്ഥികളും പൊതു ജനങ്ങളും എല്ലാ ആവശ്യങ്ങൾക്കും കുമ്പള ടൗണിനെയാണ് ആശ്രയിക്കുന്നത്. കിലോമീറ്ററുകൾ നടന്നു നായികാപ്പിൽ എത്തിയിട്ടാണ് ആളുകൾ ബസ് കയറുന്നത്. കൃത്യമായ ഇടവേളകളിൽ ബസ് സർവീസ് അനുവദിച്ച് നാട്ടുകാരുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് തലപ്പാടി യോഗം ഉദ്ഘാടനം ചെയ്തു. ഷാഫി മദനി റിപ്പോർട്ട് അവതരിപ്പിച്ചു. മൂസ ഇസ്മായിൽ, ഹാഫിള് അബ്ദുല്ല മദനി, മുഹമ്മദ് പള്ളം, ഹനീഫ് എം, ഹാഫിൾ എ എച്ച്, ബഷീർ, കരീം ദർബാർ കട്ട, സിദ്ദീഖ്, അബ്ദുല്ല എസ് കെ, സുഹൈൽ എം, സിനാൻ, സിയാദ്, നവാസ്, അസ്കർ തുടങ്ങിയവർ സംബന്ധിച്ചു.
ഭാരവാഹികളായി മുഹമ്മദ് ഇസ്മായിൽ കെ പി (പ്രസിഡൻറ്) മൂസ ഇസ്മായിൽ (സെക്രട്ടറി )
മുഹമ്മദ് പള്ളം (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



