സഅദിയ്യ ദഅവ കോളേജ് ഓര്‍ക്കിഡ് ടോക്ക് സിരീസിന് പ്രൗഢ തുടക്കം

Feb 11, 2026 - 15:25
Feb 11, 2026 - 15:28
സഅദിയ്യ ദഅവ കോളേജ് ഓര്‍ക്കിഡ് ടോക്ക് സിരീസിന് പ്രൗഢ തുടക്കം

ദേളി: വിദ്യാര്‍ത്ഥികളുടെ ഹൃദയാന്തരങ്ങളിലെ സര്‍ഗാത്മകത ഉണര്‍ത്തുക എന്ന ലക്ഷ്യവുമായി സഅദിയ്യ ദഅവാ കോളേജ് വിദ്യാര്‍ത്ഥി സംഘടന ഓര്‍ക്കിഡ് സംഘടിപ്പിക്കുന്ന ടോക്ക് സിരീസിന് തുടക്കമായി. ഒരു വര്‍ഷം നീളുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന പരിപാടിയുടെ പ്രഥമ സംഗത്തിന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ജാമിഅ മര്‍ക്കസ് വൈസ് ചാന്‍സിലറുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നേതൃത്വം നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കാലത്ത് വിദ്യാര്‍ത്ഥികള്‍ പ്രബോധനത്തിന്റെ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി യോഗം ഉദ്ഘാടനം ചെയ്തു. പി. പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹിബ്ബത്തുള്ള അഹ്‌സനി, മുഹയദ്ധീന്‍ ഫാളിലി വെളിമുക്ക്, അബ്ദുള്ള സഅദി കുമ്പള, അനസ് അഹ്‌സനി ആലങ്കോള്‍, മുര്‍തള സഅദി, ഫൈസല്‍ നിസാമി കന്തല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉനൈസ് സഅദി കര്‍ന്നൂര്‍ സ്വാഗതവും ജാബിര്‍ സഖാഫി ഉദുമ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0