ആലംപാടി ഉസ്‌താദ് ആണ്ട് നേർച്ച; ആദർശ സംഗമം ഇന്ന് 

Feb 11, 2026 - 11:54
ആലംപാടി ഉസ്‌താദ് ആണ്ട് നേർച്ച; ആദർശ സംഗമം ഇന്ന് 

ആലംപാടി: കേരള മുസ്‌ലിം ജമാഅത്ത് ആലംപാടി യൂണിറ്റ് ശൈഖുനാ ആലംപാടി ഉസ്താദ് ആണ്ട് നേർച്ച, സ്വലാത്ത് വാർഷിക ഭാഗമായി സംഘടിപ്പിക്കുന്ന ആദർശ സംഗമം ഇന്ന് നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന ആദർശ സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. അബ്ദുൽ വഹാബ് സഖാഫി മമ്പാട്, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ പ്രഭാഷണം നടത്തും.  പരിപാടിക്ക് തുടക്കം കുറിച്ച് സ്വാഗതസംഘം വൈസ് ചെയർമാൻ സി.എം മുഹമ്മദ് ഹാജി പതാക ഉയർത്തി. മഖാം സിയാറത്തിന് ഹാഫിസ് ദാവൂദ് ഹിമമി സഖാഫി നേതൃത്വം നൽകി. സി.എം മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് യു.പി.എസ് ജലാലുദ്ദീൻ തങ്ങൾ, എസ്.എ അബ്ദുൽ ഹമീദ് മൗലവി ആലംപാടി, അശ്റഫ് ജൗഹരി എരുമാട്, ആസിഫ് ആലംപാടി, അബ്ദുൽ ഹസീബ് അഹ്‌സനി, എസ്.ടി അബ്ദുല്ല ഹാജി, ബി.ബി മുഹമ്മദ്, സഈദ് ഹിമമി സഖാഫി, ഇർഷാദ് കരോടി സംബന്ധിച്ചു. സഫ്‌വാൻ ആലംപാടി സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 1
Funny Funny 1
Angry Angry 1
Sad Sad 0
Wow Wow 1