ബദിയടുക്കയിൽ വെഫി എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു
ബദിയടുക്ക: എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വെഫി ബദിയടുക്കയുടെ നേതൃത്വത്തിൽ എക്സലൻസി ടെസ്റ്റ് നടത്തി. നാലു സെന്ററുകളിലായി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഡിവിഷൻ ഉദ്ഘാടനം നെല്ലിക്കട്ട പി ബി എം ഹയർസെക്കണ്ടറി സ്‌കൂളിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് നിർവ്വഹിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി അൽത്താഫ് ഏണിയാടി ആർ പി ട്രെയിനിങ് ക്ലാസ്സിന് നേതൃത്വം നൽകി. ഷംഷാദ് ഹിമമി, അക്ബർ അലി സഅദി, മുശൈദ് ഹിമമി, സവാദ് കൊല്യം, അസീസ് ബെളിഞ്ച, അബൂബക്കർ ഹിമമി, സിദ്ധീഖ് നീർച്ചാൽ, ശാക്കിർ ചെടെക്കൽ, സാബിത്ത് ചെടെക്കൽ വിവിധ സെന്ററുകളിൽ നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0