ശബരിമല സ്വർണക്കൊള്ളക്കേസ്; പ്രതിപക്ഷവും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ പുകമറ സൃഷ്ടിക്കുകയാണ്: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പുകമറ സൃഷ്‌ടിച്ച് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമം നടത്തുന്നതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഒരു തവണ മാത്രമാണ് കണ്ടതെന്ന് നേരത്തെ പറഞ്ഞത് ഓർമ്മപ്പിശകാണെന്നും ഇപ്പോൾ പ്രചരിപ്പിക്കുന്ന ചിത്രം ഒരു കുട്ടിക്ക് മൊമെന്റേ്റോ നൽകുന്നതിൻ്റെതാണെന്നും ഏത് കുട്ടി വിജയിച്ചാലും മൊമെന്റോ നൽകുന്നത് പതിവാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് അധികാരത്തിൽ കയറിയിരുന്ന് കച്ചവടം ചെയ്യാനുള്ള താൽപര്യം മാത്രമാണുള്ളതെന്നും കള്ളപ്രചാരണങ്ങളിലൂടെ ആളുകളെ താറടിച്ച് സ്വാർത്ഥതാൽപര്യം നേടാനാണ് ശ്രമമെന്നും മുൻ ദേവസ്വം മന്ത്രി ആരോപിച്ചു. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നതുവരെ ഉണ്ണികൃഷ്‌ണൻ പോറ്റി ഇത്തരത്തിലുള്ള വ്യക്തിയാണെന്ന് അറിയില്ലായിരുന്നുവെന്നും യഥാർത്ഥ ഭക്തനാണെന്നായിരുന്നു തൻ്റെ ധാരണയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അഞ്ച് വർഷം മുൻപ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ബിരിയാണിച്ചെമ്പിലും ഈന്തപ്പഴത്തിലും സ്വർണം കടത്തിയെന്ന ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും ജനങ്ങൾ അത് വിശ്വസിച്ചില്ലെന്നും ആ ആരോപണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകിയതിൻ്റെ ഫലമായാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



