മദ്യ ലഹരിയിൽ യാത്രക്കാരുമായി ഏറ്റുമുട്ടൽ; കണ്ടക്ടറെ പൊലീസ് അറസ്റ്റു ചെയ്തു
കുമ്പള: ഓടിക്കൊണ്ടിരുന്ന ബസിൽ മദ്യലഹരിയിൽ യാത്രക്കാരോടു അപമര്യാദയായി പെരുമാറി ഏറ്റുമുട്ടലിനൊരുങ്ങി നിന്ന സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്കു മംഗളൂരുവിൽ നിന്നു കാസർകോട്ടേക്കു വരികയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. കണ്ടക്ടറുടെ നീക്കത്തെ ഒരു യാത്രക്കാരൻ പോലീസിനെ അറിയിച്ചതിനെ തുടർന്ന് കുമ്പള ജംഗ്ഷനിലെത്തിയ ബസിനെ പൊലീസ് കൈകാണിച്ചു നിറുത്തുകയായിരുന്നു. യാത്രക്കാരുമായി ഏറ്റുമുട്ടലിനു വട്ടം കൂടുന്നതു കണ്ട കണ്ടക്ടറെ പൊലീസ് അറസ്റ്റു ചെയ്‌തു. കുത്തുപറമ്പു സ്വദേശിയാണ് അറസ്റ്റിലായ കണ്ടക്ടർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



