സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു

ചള്ളങ്കയം: എസ്.എസ്. എഫ് ചളളങ്കയം മംഗലടുക്ക യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വേണ്ടി പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന അവധികാല സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന ആശയവിനിമയം നടത്താന്‍ സഹായിക്കുക, സ്‌കൂളുകളിലും പൊതുഇടങ്ങളിലും ആത്മവിശ്വാസത്തോടെ ഇടപെടാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ക്ലാസുകള്‍ നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി വിദ്യാര്‍ത്ഥികളാണ് ഉപയോഗപ്പെടുത്തിയത്. ഷഹീദ് ഹിമമി ചെണ്ടത്തോടി ക്യാമ്പിന് നേതൃത്വം നല്‍കി.
What's Your Reaction?






