മര്‍കസ് മൈമന്‍ അസ്മാഹുല്‍ ഹുസ്‌ന ദുആ മജ്‌ലിസ് ഇന്ന്

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ അസ്മാഉല്‍ ഹുസ്‌ന ദുആ മജ്ലിസും ഹാജി കെ അബ്ദുല്‍ റഹീം മുസ്ലിയാര്‍,കോട്ടക്കുന്ന് കുഞ്ഞി മൊയിലാര്‍ച്ച ആണ്ട് നേര്‍ച്ചയും ഇന്ന് വൈകുന്നേരം 7 മണിക്ക് മര്‍കസ് മൈമന്‍ കാമ്പസില്‍ നടക്കും. അബ്ദുല്‍ സലാം സഅദി ഉല്‍ബോധനവും മര്‍കസ് മൈമന്‍ മുദരിസ് സയ്യിദ് ബദറുദ്ദീന്‍ അല്‍ ഹികമി മുഖ്യപ്രഭാഷണവും നടത്തും.സുലൈമാന്‍ സഖാഫി ദേശാംകുളം മജ്‌ലിസിന് നേതൃത്വം നല്‍കും.സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുല്‍ റസാഖ് സഖാഫി, മുസ്തഫ ഹനീഫി, ബാദുഷ ഹാദി സഖാഫി,അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ കരിം മുസ്ലിയാര്‍,സയ്യിദ് മുഹമ്മദ് തങ്ങള്‍ മൊഗര്‍,നൗഷാദ് മൈമനി,അഡ്വ. ഹാശിര്‍ അബ്ബാസ് റസ് വി,മുനീര്‍ ഹാഷിമി തുടങ്ങിയവര്‍ സംബന്ധിക്കും.
What's Your Reaction?






