റിപബ്ലിക് ദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നപ്പള്ളിയുടെ  ആരോഗ്യനില തൃപ്തികരം

Jan 26, 2026 - 15:00
റിപബ്ലിക് ദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നപ്പള്ളിയുടെ  ആരോഗ്യനില തൃപ്തികരം

കണ്ണൂർ: റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരം. റിപ്പബ്ലിക് ദിന പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കവേ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തളർന്ന് വീഴാറായ അദ്ദേഹത്തെ വേദിയിലുണ്ടായിരുന്നവർ താങ്ങിപ്പിടിച്ചു നിർത്തി അൽപം വിശ്രമിച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0