മുള്ളേരിയ അഹ്ദലിയ്യ സെൻറർ വാർഷികത്തിന് ആത്മീയ സമ്മേളനത്തോടെ പ്രൗഢ സമാപ്‌തി
മുള്ളേരിയ: മുള്ളേരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുള്ളേരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനം അഹ്ദലിയ്യ സെൻ്ററിൻ്റെ വാർഷികം ആത്മീയ സമ്മേളനത്തോടെ സമാപിച്ചു. ഗുലിസ്താനെ ആർട്ട് ഫെസ്റ്റ്, മഹ്ളതുൽ ബദ്രിയ മജ്ലിസ്, പ്രഭാഷണം തുടങ്ങിയ പരിപാടികൾ സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു. ആദൂർ സാദാത് മഖാം സിയാറതിന് സയ്യിദ് അബ്ദുലത്വീഫ് അഹ്സനി ബാ അലവി തങ്ങൾ നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ സുലൈമാൻ സഅദി കൊട്ടിയാടി
പതാക ഉയർത്തി. മഹ്ളറതുൽ ബദ്രിയ മജ്ലിസിന് സയ്യിദ് അബ്ദുസ്സലാം അൽ അഹ്ദൽ ആദൂർ നേതൃത്വം നൽകി. അബ്ദുൽ ഖാദിർ സഖാഫി നാരംപാടി ഉദ്ബോധനം നടത്തി.
സമാപന സമ്മേളനത്തിൽ സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി തങ്ങൾ ആദൂർ പ്രാർത്ഥന നടത്തി. സയ്യിദ് ഹസൻ അബ്ദുല്ല തങ്ങൾ അസ്സഖാഫ് തങ്ങളുടെ അദ്ധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. ആത്മീയ സദസിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകി. ശാഫി ലതീഫി നുച്ചിയാട് മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് സഅദി ദേലംപാടി, ജമാലുദ്ദീൻ സഖാഫി ആദൂർ പ്രഭാഷണം നടത്തി. അബ്ദുന്നാസർ ഹാജി പള്ളങ്കോട്, അഹ്മദലി ബെണ്ടിച്ചാൽ, ശരീഫ് മുള്ളേരിയ അവാർഡുകൾ വിതരണം ചെയ്തു. ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുൽ അസീസ് മിസ്ബാഹി ഈശ്വര മംഗലം, ദുന്നൂൻ സഅദി കാനക്കോട്, അബ്ദു റസാഖ് സഖാഫി പള്ളങ്കോട്, അബ്ദു റഹ്മാൻ സഖാഫി പള്ളങ്കോട്, സവാദ് ആലൂർ, അബ്ദു റഹ്മാൻ സഅദി പള്ളപ്പാടി, ഹാഫിസ് സജജാദ് സഖാഫി ആദൂർ, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, കെ എം ഹസൈനാർ ഹാജി ആദൂർ, പി എം അബ്ദുറഹ്മാൻ പള്ളത്തൂർ, അബ്ബാസ് റോയൽ ഈശ്വരമംഗല, കെ എം മുഹമ്മദ് ഹാജി കാനക്കോട്, മൂല മുഹമ്മദ് ഹാജി പൂത്തപ്പലം, അജ്മാൻ മുഹമ്മദ് മഞ്ഞംപാറ, പുളിയടി അബ്ദുല്ല റഹ്മത് നഗർ, മമ്മിഞ്ഞി ഹാജി മാവിനകട്ട, മുഹമ്മദ് ഹാജി വടകര, മുഹമ്മദ് ബെദ്രഡി കർന്നൂർ, ആസിഫ് ബെള്ളിപ്പാടി, ഹനീഫ ഹാജി അഡൂർ, ശകീർ സഅദി മുള്ളേരിയ സംബന്ധിച്ചു. അബ്ദുറഹ്മാൻ സഖാഫി സ്വാഗതവും സിദ്ദീഖ് പൂത്തപ്പലം നന്ദി പറഞ്ഞു.
ഫോട്ടോ: മുള്ളേരിയ അഹ്ദലിയ്യ സമ്മേളനം പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



