മുള്ളേരിയ അഹ്ദലിയ സെൻറർ വാർഷിക സമ്മേളനത്തിന് നാളെ തുടക്കമാവും

Jan 21, 2026 - 18:13
മുള്ളേരിയ അഹ്ദലിയ സെൻറർ വാർഷിക സമ്മേളനത്തിന് നാളെ തുടക്കമാവും

മുള്ളേരിയ: മുള്ളേരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനമായ അഹ്ദലിയ സെൻ്ററിൻ്റെ വാർഷിക സമ്മേളനത്തിന് നാളെ തുടക്കമാവും. ഗുലിസ്താനെ ആർട്ട് ഫെസ്റ്റ്, മഹ്ളതുൽ ബദ്രിയ, നാരിയത് സ്വലാത് വാർഷികം, പ്രഭാഷണം തുടങ്ങിയ പരിപാടികൾ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. നാളെ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ആദൂർ സാദാത് മഖാം സിയാറതിന് സയ്യിദ് അബ്ദുലത്വീഫ് അഹ്സനി ബാ അലവി തങ്ങൾ നേതൃത്വം നൽകും. 5 മണിക്ക് സംഘാടക സമിതി ചെയർമാൻ സുലൈമാൻ സഅദി കൊട്ടിയാടി പതാക ഉയർത്തും. രാത്രി7 മണിക്ക് മഹ്ളറതുൽ ബദ്രിയ മജ്ലിസിന് സയ്യിദ് അബ്ദുസ്സലാം അൽ അഹ്ദൽ ആദൂർ നേതൃത്വം നൽകും. അബ്ദുൽ ഖാദിർ സഖാഫി നാരംപാടി ഉദ്ബോധനം നടത്തും. യൂസുഫ് സഖാഫി ആദൂർ, ബഷീർ നഈമി കുണ്ടാർ, മൂസാ സഖാഫി മാതാപുരം, സൂഫി മദനി കൊമ്പോട്, ഇബ്റാഹീം സഅദി പള്ളത്തൂർ, അബ്ദു റഹ്മാൻ സഅദി പള്ളപ്പാടി, മുസ്തഫ അംജദി പൂത്തപ്പലം, നൗഷാദ് ഹിമമി മാസ്തിക്കുണ്ട് സംബന്ധിക്കും. വെള്ളി വൈകുന്നേരം 3 മണി മുതൽ അഹ്ദലിയ സെൻ്റർ ദർസ് സ്റ്റുഡൻ്റ്സ് ഫെസ്റ്റ് നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങൾ അസ്സഖാഫ് ആദൂർ പ്രാർത്ഥന നടത്തും. സയ്യിദ് ഹസൻ അബ്ദുല്ല തങ്ങൾ അസ്സഖാഫ് തങ്ങളുടെ അദ്ധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യും.

നാരിയത്ത് സ്വലാത്ത് മജ്ലിസിന് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ അഹ്ദൽ ആദൂർ നേതൃത്വം നൽകും.
ആത്മീയ സദസിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകും. ശാഫി ലതീഫി നുച്ചിയാട് മുഖ്യ പ്രഭാഷണം നടത്തും. റഫീഖ് സഅദി ദേലംപാടി, ജമാലുദ്ദീൻ സഖാഫി ആദൂർ പ്രഭാഷണം നടത്തും. അബ്ദുന്നാസർ ഹാജി പള്ളങ്കോട്, അഹ്ദലി ബെണ്ടിച്ചാൽ, ശരീഫ് മുള്ളേരിയ അവാർഡുകൾ വിതരണം ചെയ്യും. സയ്യിദ് യഹ്യൽ ഹൈദറൂസി തങ്ങൾ, സയ്യിദ് ജലാലുദ്ദീൻ അൽഹാദി തങ്ങൾ, സയ്യിദ് ത്വൽഹത് അൽഅഹ്ദൽ തങ്ങൾ, ഹാരിസ് ഹിമമി സഖാഫി പരപ്പ, ബഷീർ സഖാഫി കൊല്യം, സലാഹുദ്ദീൻ സഖാഫി മാടന്നൂർ, അബ്ദുൽ അസീസ് മിസ്ബാഹി ഈശ്വര മംഗലം, ദുന്നൂൻ സഅദി കാനക്കോട്, അബ്ദു റസാഖ് സഖാഫി പള്ളങ്കോട്, അബ്ദു റഹ്മാൻ സഖാഫി പള്ളങ്കോട്, സവാദ് ആലൂർ, ഹാഫിസ് സജജാദ് സഖാഫി ആദൂർ, ഖാസിം നഈമി കിന്നിംഗാർ, എടോണി അബ്ദുല്ല ഹാജി, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, മമ്മിഞ്ഞി ഹാജി മാവിനകട്ട, മുഹമ്മദ് ഹാജി വടകര, സിദ്ദീഖ് പൂത്തപ്പലം സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0