യുവാവിന്റെ ആത്മഹത്യ; വ്ലോഗർ യുവതിക്കെതിരെ നിയമ നടപടിയുമായി കുടുംബം
കോഴിക്കോട്: ബസ്സിലെ സഹയാത്രികൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമ നടപടിക്കൊരുങ്ങി കുടുംബം. യുട്യൂബറായ യുവതിയുടെ വീഡിയോ പുറത്ത് വന്നതോടെ ആരോപണ വിധേയനായ ദീപക് എന്ന യുവാവ് ജീവനൊടുക്കിയിരുന്നു. മരിച്ച ദീപക്കിന് നീതി കിട്ടാനായി നിയമത്തിന്റെ ഏതറ്റവും വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും പറഞ്ഞു. എല്ലാവരാലും സ്വീകാര്യനായ ദീപക് തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഉറപ്പാണെന്നും വീഡിയോ ദൃശ്യങ്ങളിൽ തന്നെ അത് വ്യക്തമാകുന്നുവെന്നും കുടുംബം പറഞ്ഞു. തെറ്റായി ഒന്നും ചെയ്‌തിട്ടില്ലെന്ന് ദീപക് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി. യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലാവുകയും പിന്നാലെ ആത്മഹത്യ ചെയ്യുകയുമായിരുന്നു. യുവതിക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



