സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയുടെ കയ്യൊപ്പ്; ഓൺലൈനിലൂടെ മത്സരത്തിൽ പങ്കെടുത്ത് ചരിത്രം കുറിച്ച് സിയ ഫാത്തിമ

Jan 18, 2026 - 17:39
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയുടെ കയ്യൊപ്പ്; ഓൺലൈനിലൂടെ മത്സരത്തിൽ പങ്കെടുത്ത് ചരിത്രം കുറിച്ച് സിയ ഫാത്തിമ

കാസറഗോഡ്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചരിത്രത്തിൽ ആദ്യമായി ഓൺലൈനിലൂടെ മത്സരത്തിൽ പങ്കെടുത്ത് നേട്ടം കൊയ്‌ത് സിയ ഫാത്തിമ. രോഗാവസ്ഥയിൽ കഴിയുന്ന കാസർകോട് സ്വദേശിയായ സിയ ഫാത്തിമ ഹൈസ്കൂൾ വിഭാഗം അറബിക് പോസ്റ്റർ രചന മത്സരത്തിൽ വീട്ടിലിരുന്നാണ് പങ്കെടുത്തത്. സിയയുടെ ഗുരുതര രോഗാവസ്ഥ കണക്കിലെടുത്ത് സർക്കാർ കലോത്സവ ചട്ടങ്ങളിൽ ഇളവ് നൽകുകയായിരുന്നു. താൻ വലിയ ശാരീരിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തൻ്റെ രോഗാവസ്ഥ കണക്കിലെടുത്ത് ഓൺലൈനിലൂടെ മത്സരിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് സിയ ഫാത്തിമ വിദ്യാഭ്യാസമന്ത്രിയെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഓൺലൈൺ മത്സരത്തിന് അവസരമൊരുക്കിയത്. മത്സരത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് സിയ ഫാത്തിമ പങ്കെടുത്തത്. വിധികർത്താക്കൾ ഓൺലൈനിലൂടെ നിരീക്ഷിക്കുകയും ചെയ്തു. മത്സരഫലം പുറത്തുവന്നതിന് ശേഷം വേദിയിലുണ്ടായിരുന്ന വി. ശിവൻകുട്ടിയടക്കമുള്ളവരോട് തനിക്ക് വലിയ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസവകുപ്പിനോടും മന്ത്രിയോടും നന്ദിയുണ്ടെന്നും സിയ ഫാത്തിമ പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0