മുള്ളേരിയ അഹ്ദലിയ്യ വാർഷികം 22 ന് തുടക്കമാവും; പ്രാസ്ഥാനിക സംഗമം പ്രൗഢമായി 

Jan 18, 2026 - 13:25
മുള്ളേരിയ അഹ്ദലിയ്യ വാർഷികം 22 ന് തുടക്കമാവും; പ്രാസ്ഥാനിക സംഗമം പ്രൗഢമായി 

മുള്ളേരിയ: ജനുവരി 22, 23 തീയതികളിൽ നടക്കുന്ന മുള്ളേരിയ അഹ്ദലിയ്യ സെൻ്റർ വാർഷികത്തിൻ്റെ
ഭാഗമയി സംഘടിപ്പിച്ച പ്രസ്ഥാനിക സംഗമം പ്രൗഢമായി. സംഗമം സ്ഥാപന ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവത്തിൻ്റെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് ജില്ലാ ജന. സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീൻ സഖാഫി ആദൂർ പ്രഭാഷണം നടത്തി. സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി തങ്ങൾ കുണ്ടാർ പ്രാർത്ഥന നടത്തി. സയ്യിദ് ഹസൻ അബ്ദുല്ല അസ്സഖാഫ് തങ്ങൾ, സയ്യിദ് അബ്ദുസ്സലാം അൽഅഹ്ദൽ, സ്ഥാപന ജന. സെക്രട്ടറി മുഹമ്മദ് റഫീഖ് സഅദി ദേലംപാടി,
അബ്ദുൽ ഖാദിർ സഖാഫി നാരംപാടി, അഹ്മദലി ബെണ്ടിച്ചാൽ, സുലൈമാൻ സഅദി കൊട്ടിയാടി,
അബ്ദു റഹ്മാൻ സഖാഫി പള്ളങ്കോട്, ഹാഫിള് സജ്ജാദ് സഖാഫി ആദൂർ, ബഷീർ നഈമി കുണ്ടാർ, മൂസ സഖാഫി മാതാപുരം, അബ്ദു റഹ്മാൻ സഅദി പള്ളപ്പാടി, സിദ്ദീഖ് പൂത്തപ്പലം,
ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, സിദ്ദീഖ് പൂത്തപ്പലം, മമ്മിഞ്ഞി ഹാജി മാവിനകട്ട, മുഹമ്മദ് ഹാജി വടകര, നൗഷാദ് ഹിമമി സംബന്ധിച്ചു. അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം സ്വാഗതവും അബ്ദുറസ്സാഖ് സഖാഫി പള്ളങ്കോട് നന്ദിയും പറഞ്ഞു.

സ്ഥാപനത്തിൽ മാസാന്തം നടക്കുന്ന നാരിയത് സ്വലാത് മജ്ലിസിൻ്റെ വാർഷികം, അഹ്ദലിയ ദർസ് സ്റ്റുഡൻ്റ്സ് ഫെസ്റ്റ്, മത പ്രഭാഷണം തുടങ്ങിയ പരിപാടികൾ വാർഷികത്തിൻ്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0