ചള്ളങ്കയം മഹല്ല് യു.എ.ഇ ചാപ്റ്ററിന് പുതു നേതൃത്വം
ദുബൈ: ചള്ളങ്കയം മഹല്ല് യു.എ.ഇ ഘടകം പുനഃസംഘടിപ്പിച്ചു. ദേര നൈഫ് മുഹിമ്മാത്ത് ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ഇഞ്ചിനീയർ അബൂബക്കർ കന്തലായത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശാഹുൽ ഹമീദ് ഹിമമി സഖാഫി ഉദ്ഘാടനം ചെയ്തു. ഹാഫിള് മുഹമ്മദ് സലീം ഹാറൂനി പ്രാർത്ഥന നടത്തി. സമാപന പ്രാർത്ഥനയ്ക്ക് ഖാദർ മുസ്‌ലിയാർ സർഹൂനീ നേതൃത്വം നൽകി. ഹനീഫ് കല്ലാണ്ടം സ്വാഗതവും അമീർ ടി.എം നന്ദിയും പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: സി. എം. അബൂബക്കർ കന്തലായം. ജനറൽ സെക്രട്ടറി: ഹനീഫ് കല്ലാണ്ടം,വർക്കിംഗ് സെക്രട്ടറി:ഷഫീഖ് കന്തലായം. ട്രഷറർ: മുഹമ്മദ് ഡി. ചേവാർ. വെൽഫെയർ സെക്രട്ടറിമാർ: ഹംസ ദട്പനം, എസ്. എം. കരീം സീഗമൂല, കബീർ മാളം, സി. എം. അസീസ്. എക്കണോമിക് സെക്രട്ടറിമാർ: ഷാഫിഖ് കൊച്ചി, സുഹൈൽ ഗുഡ്ഡ, സിദ്ദീഖ് ഗുഡ്ഡ. കരിയർ സെക്രട്ടറിമാർ: അമീർ മുഹമ്മദ്, ശാഹുൽ ഹമീദ് സഖാഫി, ജാഫർ കന്തലായം, കലന്തർ സി. വി. ഹാപ്പിനസ് സെക്രട്ടറിമാർ: നാസർ അബ്ബാസ് അമ്പേരി, ഹാഫിസ് മുഹമ്മദ് സലീം, ബാത്തിഷാ പാലത്തിങ്കര.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



