മനുഷ്യരെ കോർത്തിണക്കി കേരളയാത്ര ഇന്ന് മധ്യകേരളത്തിൽ
തൃശൂർ: കാസറഗോഡ് നിന്ന് ആരംഭിച്ച് പത്ത് ദിനങ്ങൾ പിന്നിട്ട കേരളയാത്ര ഇന്ന് മധ്യകേരളത്തിൽ പ്രയാണം തുടരുന്നു. തൃശൂരിന്റെ ഊഷ്‌മള സ്വീകരണം ഏറ്റുവാങ്ങിയാണ് ചരിത്രയാത്ര ഇന്ന് എറണാകുളത്തേക്ക് പ്രവേശിച്ചത്. കേരളയാത്രയെ വരവേൽക്കാനും യാത്ര നായകൻ ഉസ്താദിനെ കാണാനും കേൾക്കാനും വൻ ജനസഞ്ചയമാണ് കേരളയാത്രക്കൊപ്പം ഒഴുകുന്നത്. ഓരോ ജില്ലകളിലും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ കൊടി വീശിയാണ് യാത്രയെ അഭിവാദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ ഒമ്പതിന് എറണാകുളം പറവൂരിലെ സ്വീകരണത്തോടെ ജില്ലയിൽ തുടരുന്ന യാത്രക്ക് വൈകിട്ട് അഞ്ചിന് മറൈൻ ഡ്രൈവിലാണ് സ്വീകരണ സമ്മേളനം ഒരുക്കിയിരിക്കുന്നത്.
What's Your Reaction?
Like
1
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



