മുള്ളേരിയ അഹ്ദലിയ്യ: വാർഷികവും ദർസ് ഫെസ്റ്റും ജനുവരി 22, 23 തീയതികളിൽ; സംഘാടക സമിതിയായി
മുള്ളേരിയ: മുള്ളേരിയയിൽ പ്രവർത്തിക്കുന്ന വിദ്യഭ്യാസ-ചാരിറ്റി സ്ഥാപനമായ അഹ്ദലിയ സെൻ്റർ വാർഷികം 2026 ജനുവരി 22, 23 വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. സ്ഥാപനത്തിൽ മാസാന്തം നടക്കുന്ന നാരിയത്ത് സ്വലാത്ത് മജ്ലിസിൻ്റെ വാർഷികം, അഹ്ദലിയ ദർസ് സ്റ്റുഡൻ്റ്സ് ഫെസ്റ്റ്, മത പ്രഭാഷണം തുടങ്ങിയ പരിപാടികൾ വാർഷികത്തിൻ്റെ ഭാഗമായി നടക്കും. ഇതുമായിബന്ധപ്പെട്ട് നടന്ന യോഗത്തിൽ അഹ്ദലിയ ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസൻ അബ്ദുല്ല അസ്സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അഹ്മദലി ബെണ്ടിച്ചാൽ, അബ്ദു റഹ്മാൻ സഖാഫി, ഹാഫിള് സജ്ജാദ് സഖാഫി, ജമാലുദ്ദീൻ സഖാഫി ആദൂർ, അബ്ദു റസ്സാഖ് സഖാഫി പള്ളങ്കോട്, ബഷീർ നഈമി കുണ്ടാർ, സുലൈമാൻ സഅദി കൊട്ടിയാടി, മൂസ സഖാഫി മാതാപുരം, അബ്ദു റഹ്മാൻ സഅദി പള്ളപ്പാടി, സിദ്ദീഖ് പൂത്തപ്പലം, ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, നൗഷാദ് ഹിമമി സംബന്ധിച്ചു. പരിപാടിയുടെ വിജയത്തിനായി സുലൈമാൻ സഅദി കൊട്ടിയാടി (ചെയർമാൻ) അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം (കൺവീനർ) അഹ്മദലി ബണ്ടിച്ചാൽ (ഫിനാൻസ്) എന്നിവരടങ്ങുന്ന സംഘാടക സമിതിയെ തെരെഞ്ഞെടുത്തു.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



