കേരള യാത്ര ഉദ്ഘാടന സമ്മേളനം; പന്തലിനു കാൽ നാട്ടി
കാസർഗോഡ്: ജനുവരി ഒന്നിന് കാസർഗോഡ് നിന്നാരംഭിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന സമ്മേളനം നടക്കുന്ന ചെർക്കള നൂറുൽ എം എ ഉസ്താദ് നഗറിൽ ആയിരങ്ങളെ വരവേൽക്കാൻ ഒരുങ്ങുന്നത് വിപുലമായ സൗകര്യങ്ങൾ. ഉദ്ഘാടന സമ്മേളന പ്രധാന വേദിയുടെ നിർമാണം ആരംഭിച്ചു. പന്തൽ കാൽ നാട്ടൽ
സ്വാഗത സംഘം സഹകരണ സമിതി ചെയർമാൻ അബ്ദുൽ ഖാദർ ഹാജി ചെരൂർ നിർവ്വഹിച്ചു. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, ബായാർ സിദ്ദീഖ് സഖാഫി, സി എം എ ചേരൂർ, മുനീർ എർമാളം, അബ്ബാസ് സഖാഫി ചേരൂർ, അഷ്റഫ് കരിപ്പൊടി, അഷറഫ് സഅദി ആരിക്കാടി, ഖലീൽ മാക്കോട്, ഷമീർ ഹാജി പാപ്പൂർ, മുഹമ്മദ് കുഞ്ഞി സോങ്കാൽ, അബ്ദുൽ റഹ്മാൻ സഖാഫി പള്ളങ്കോട്, സ്വാദിഖ് ആവള സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
1
Love
0
Funny
0
Angry
0
Sad
0
Wow
0



