വാളയാറിലെ ആള്‍ക്കൂട്ടക്കൊല; 10 ലക്ഷം ധന സഹായം പ്രഖ്യാപിച്ച് സർക്കാർ 

Dec 22, 2025 - 14:10
വാളയാറിലെ ആള്‍ക്കൂട്ടക്കൊല; 10 ലക്ഷം ധന സഹായം പ്രഖ്യാപിച്ച് സർക്കാർ 

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം ധന സഹായം പ്രഖ്യാപിച്ച് സർക്കാർ. രാം നാരായണിൻ്റെ കുടുംബത്തിനൊപ്പമാണ് സർക്കാറെന്നും കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ലെന്നും കലക്ടറുടെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കാനിരിക്കെ, വേണ്ട എല്ലാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുടുംബാംഗങ്ങളെയും മൃതദേഹത്തിനൊപ്പം വിമാനത്തിൽ തിരിച്ചയക്കും. കേസിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതികൾക്കെതിരെ എസ് സി, എസ്‌ ടി വകുപ്പുകൾ ചുമത്തുമെന്നും മന്ത്രി പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0