കേരള യാത്ര ഉദ്ഘാടനം; മഹല്ല് ഖബ്ർ സിയാറത്ത് 26ന്
കാസറകോട്: മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയുടെ ഉദ്ഘാടന സമ്മേളനം ജനുവരി ഒന്നിന് ചെർക്കളയിൽ നടക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ 500 ലേറെ മഹല്ല് ഖബ്ർസ്ഥാനുകളിൽ ഈ മാസം 26ന് വെള്ളിയാഴ്ച കൂട്ട സിയാറത്ത് നടക്കും. യൂണിറ്റിലെ സുന്നി പ്രസ്ഥാന നേതൃത്വവും നാട്ടുകാരും ഒത്തു ചേരുന്ന സിയാറത്ത് മുമ്പേ നടന്നു പോയവരുടെ അനുസമരണം കൂടിയായി മാറും. 25നു വ്യാഴാഴ്ച സമസ്ത മേഖലാ നേതാക്കളുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാനപ്പെട്ട 40 മസാറുകളിലും പ്രസ്ഥാനത്തിന് മുൻകാലങ്ങളിൽ നേതൃത്വം നൽകിയ മഹൽ വ്യക്തികളുടെ മസാറുകളിൽ സിയാറത്ത് യാത്ര നടത്തും. ചെർക്കളയിലെ നൂറുൽ ഉലമ നഗറിൽ ഉയർത്താനുള്ള പതാക ഈ മാസം 29ന് ഉച്ചക്ക് തളങ്കര മാലിക്ദീനാർ മഖാമിൽ നിന്നാണ് കൊണ്ട് വരുന്നത്. ആയിരങ്ങൾ സംബന്ധിക്കുന്ന ഉദ്ഘാടന സമ്മേളനത്തിലേക്ക് ജനുവരി ഒന്നിന് കടന്നു വരുന്നത് ഉളളാൾ മഖാം സിയാറത്തിനു ശേഷമാണ്. 'മനുഷ്യർക്കൊപ്പം' എന്ന സന്ദേശമുയർത്തി നടക്കുന്ന കേരള യാത്രയുടെ അനുബന്ധ പരിപാടികൾ എല്ലാ മേഖലയും സ്പർശിച്ചു കൊണ്ടാണ് മുന്നേറുന്നത്. യൂണിറ്റ് തലങ്ങളിൽ സജീവമായ ആത്മീയ സദസ്സുകൾ നടന്നു വരുന്നു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
1
Angry
0
Sad
0
Wow
0



