തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു 

Dec 21, 2025 - 14:49
തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു 

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലും ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. കോർപറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കലക്‌ടർമാർക്കും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമായിരുന്നു ചടങ്ങിന്റെ ചുമതല. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഭരണസമിതി ആദ്യ യോഗവും ഇന്ന് ചേരും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0