അറബി ഭാഷ ദിനം വിപുലമായി ആഘോഷിച്ച് പള്ളപ്പാടി സിറാജുൽ ഇസ്ലാം മദ്‌റസ 

Dec 19, 2025 - 12:21
Dec 19, 2025 - 12:21
അറബി ഭാഷ ദിനം വിപുലമായി ആഘോഷിച്ച് പള്ളപ്പാടി സിറാജുൽ ഇസ്ലാം മദ്‌റസ 

മുള്ളേരിയ: ലോക അറബി ഭാഷ ദിനാചരണം പള്ളപ്പാടി സിറാജുൽ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയിൽ വിപുലമായി ആഘോഷിച്ചു. ഖിറാഅത്ത്, ഹാന്റി ഗ്രാഫ്റ്റ്, ക്വിസ്സ്, വായന, കാലിഗ്രാഫി തുടങ്ങിയ മത്സരങ്ങളും സമ്മാനം വിതരണംവും പരിപാടിയുടെ ഭാഗമായി നടന്നു. ഹനീഫ് സഅദി കമിൽ സഖാഫി മഞ്ഞംപാറ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മദക്കം ഉദ്ഘാടനം ചെയ്തു. ഉമർ സഖാഫി മയ്യളം വിഷയാവതരണം നടത്തി. ജുനൈദ് ഹിമമി സഖാഫി തുപ്പക്കൽ, ജമാഅത്ത് സെക്രട്ടറി ഹസ്സൈനാർ നൂഞ്ചം, മൂസാൻ നെജിക്കാർ, ഹസൈനാർ ഹാജി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഹമീദ് ഫാളിലി മയ്യളം സ്വാഗതവും അർഷിദ് ഹിമമി സഖാഫി അൽ ഹാദി ഏണിയാടി നന്ദിയും പറഞ്ഞു.

ഫോട്ടോ: ലോക അറബിക് ഡേ ആഘോഷ പരിപാടി പള്ളപ്പാടി സിറാജുൽ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയിൽ ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മദക്കം ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0