എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സമ്മേളനം ഏപ്രില്‍ 29ന് കോളിയൂര്‍ പദവില്‍

Apr 26, 2025 - 19:10
എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സമ്മേളനം ഏപ്രില്‍ 29ന് കോളിയൂര്‍ പദവില്‍

മജിര്‍പള്ള :എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സമ്മേളനം ഏപ്രില്‍ 29ന് കോളിയൂര്‍ പദവ് ഓഡിറ്റോറിയത്തില്‍ നടക്കും.സംസ്ഥാന സെക്രട്ടറി മുനവ്വിര്‍ അമാനി കണ്ണൂര്‍,ജില്ലാ സെക്രട്ടറി ഖാദര്‍ സഖാഫി നാരമ്പാടി സംബന്ധിക്കും.വൈകുന്നേരം 4 മണിക്ക് സുങ്കതകട്ടെയില്‍ നിന്ന് തുടങ്ങി കോളിയൂര്‍ പദവില്‍ റാലി സമാപിക്കും തുടര്‍ന്ന് വിവിധ സെഷനുകളോടെ സമ്മേളനം സമാപിക്കും.
സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി ഡിവിഷന്‍ ഭാരവാഹി പ്രകടനം മജിര്‍പള്ളയില്‍ നടന്നു. ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുഹീനുദ്ദീന്‍ തങ്ങള്‍ ജനറല്‍ സെക്രട്ടറി മുനീര്‍ പോസോട്ട് ഫിനാന്‍സ് സെക്രട്ടറി സമദ് ഹിമമി നേതൃത്വം നല്‍കി. ഷഫീഖ് ഹിമമി, ഉനൈസ് ചിഗുരുപാദേ,നൗഷാദ് സഖാഫി തലക്കി, ഉസ്മാന്‍ ബോല്‍മാര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0