ജില്ലാ സ്കൂൾ കലോത്സവം; സുരക്ഷ കർശനമാക്കി പൊലീസ്
കാസർകോട്: ഈമാസം 29 മുതൽ ജില്ലാ സ്കൂൾ കലോത്സവം നടക്കാനിരിക്കെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ കർശനമാക്കി. മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിലാണ് അറുപത്തിനാലാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. കലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി സുരക്ഷ കണക്കിലെടുത്ത് സ്‌കൂളിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. കലോത്സവ ദിവസങ്ങളിൽ 200 ഓളം പൊലീസിന്റെ സാന്നിധ്യവും സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണ ക്യാമറകളും ഏർപ്പെടുത്തും. ഷാഡോ പൊലീസും മഫ്‌തിയിലുള്ള പൊലീസും എല്ലാ വേദികൾക്കും സമീപമുണ്ടാകും. കഴിഞ്ഞ സ്‌കൂൾ കലോത്സവത്തിനിടെയുണ്ടായ സംഘർഷം കണക്കിലെടുത്താണ് പൊലീസ് കൂടുതൽ സുരക്ഷയൊരുക്കുന്നത്. കലോത്സവം തടസപ്പെടുത്തുകയോ സംഘർഷമുണ്ടാക്കുകയോ അക്രമം നടത്തുകയോ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



