എസ് വൈ എസ് മുള്ളേരിയ സോണ്‍ മുസ്വാഹബ ലീഡേഴ്സ് ക്യാമ്പ് 27ന്

Apr 26, 2025 - 12:41
എസ് വൈ എസ് മുള്ളേരിയ സോണ്‍ മുസ്വാഹബ ലീഡേഴ്സ് ക്യാമ്പ് 27ന്

മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് മുള്ളേരിയ സോണ്‍ ലീഡേഴ്സ് ക്യാമ്പ് 27ന് 4 മണിക്ക് മഞ്ഞംപാറ അഹ്ദല്‍ നഗറില്‍ നടക്കും. സുലൈമാന്‍ സഅദി കൊട്ടിയാടി അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അഞ്ച് ബ്ലോക്കുകളിലായി ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ജില്ലാ സെക്രട്ടറി സിദ്ദിഖ് സഖാഫി ബായാര്‍, അബ്ദുസ്സമദ് യൂണിവേഴ്‌സിറ്റി, ജമാലുദ്ധിന്‍ സഖാഫി ആദൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസ് അവതരിപ്പിക്കും. ഹല്ലാജ സഖാഫി റഹ്‌മത്ത് നഗര്‍, ഉമര്‍ സഖാഫി മയ്യളം, അബ്ദുള്ള പരപ്പ, ഫരീദ് ബാഖവി, ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, റഷീദ് മാസ്റ്റര്‍ പള്ളങ്കോട്, റാഷിദ് ഹിമമി സഖാഫി, ഉമര്‍ സഖാഫി പള്ളത്തൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. സവാദ് ആലൂര്‍ സ്വാഗതവും ഹസൈനാര്‍ മിസ്ബാഹി കാമില്‍ സഖാഫി നന്ദിയും പറയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0