കേന്ദ്രസര്ക്കാര് ആരെയാണ് ഭയപ്പെടുന്നത്; സിനിമകള്ക്ക് അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്
ആലപ്പുഴ: രാജ്യാന്തര ചലച്ചിത്രമേളയിൽ പലസ്തീനിൽ നിന്നുൾപ്പെടെയുള്ള 19 സിനിമകൾക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തിരുവന്തപുരത്താണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത്. കേന്ദ്രസർക്കാർ ആരെയാണ് ഭയപ്പെടുന്നത്. വിലക്ക് രാഷ്ട്രീയ അജണ്ടയാണ്. സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയാണ്. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. സിനിമ വിലക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ലോകത്തെ സാമൂഹികാന്തരീക്ഷം, രാഷ്ട്രീയ വീക്ഷണങ്ങൾ, മറ്റ് മൗലികമായ പ്രസക്തികൾ തുടങ്ങിയവ പുതിയ തലമുറയ്ക്ക് പഠിക്കാൻ കഴിയുന്ന വലിയ മേളയാണിത്. കേരളത്തിലെ സാംസ്കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം സിനിമാ ടൂറിസത്തിൻ്റെ ഏറ്റവും വലിയ മേളയാണിത്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ വരും കാലങ്ങളിൽ ആളുകൾ എങ്ങനെയാണ് മേള കാണാൻ വരുന്നതെന്നും മന്ത്രി സജി ചെറിയാൻ ആശങ്ക അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



