സമസ്ത പണ്ഡിത സമ്മേളനം നാളെ ഊജംപദവിൽ

Dec 15, 2025 - 18:36
സമസ്ത പണ്ഡിത സമ്മേളനം നാളെ ഊജംപദവിൽ

കുമ്പള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കുമ്പള മേഖല പണ്ഡിത സമ്മേളം നാളെ ചൊവ്വാഴ്ച രാവിലെ 10:30 ന് സീതാങ്കോളി ഊജംപദവ് മദ്രസയിൽ വെച്ചു നടക്കും. ആധുനിക സാമ്പത്തിക ഇടപാട് എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ വിഷയാവതരണം നടത്തും. അബ്ദുൽ മജീദ് ഫൈസി കൊടിയമ്മയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ മള്ഹർ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്രമുശാവറ അംഗവും എസ് എം എ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന മർഹൂം കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അനുസ്മരണവും നടക്കും. അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത് അനുസ്മരണ പ്രഭാഷണം നടത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0