അധിക്ഷേപ പരാതിയിലെ കേസ്; 16 ദിവസത്തെ റിമാൻഡിനുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

Dec 15, 2025 - 17:12
അധിക്ഷേപ പരാതിയിലെ കേസ്; 16 ദിവസത്തെ റിമാൻഡിനുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ 16 ദിവസത്തെ റിമാൻഡിനുശേഷം രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചു. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റു കേസുകളിൽ അകപ്പെടാൻ പാടില്ലെന്നും തുടങ്ങിയ ഉപാധികളോടെ പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും 16 ദിവസമായി ജയിലിൽ കിടക്കുകയാണെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കാത്തത് കാരണമാണ് രണ്ടുതവണ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയതെന്നു പ്രോസിക്യൂഷൻ അറിയിച്ചു. ഇക്കഴിഞ്ഞ നവംബർ 30നാണ് അതിജീവിതയുടെ പരാതിയിൽ കേസെടുത്ത സൈബർ പൊലീസ് രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. ശേഷം വിശദമായി ചോദ്യം ചെയ്തതിനുശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0