സമസ്ത പണ്ഡിത സമ്മേളനം ഡിസംബർ 16 ന്
കുമ്പള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കുമ്പള മേഖല പണ്ഡിത സമ്മേളം ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ 10:30 ന് സീതാങ്കോളി ഊജംപദവ് മദ്രസയിൽ വെച്ചു നടക്കും. ആധുനിക സാമ്പത്തിക ഇടപാട് എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ വിഷയാവതരണം നടത്തും. അബ്ദുൽ മജീദ് ഫൈസി കൊടിയമ്മയുടെ അദ്ധ്യക്ഷതയിൽ അബുബക്കർ കാമിൽ സഖാഫി പാവൂറഡുക്ക ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്രമുശാവറ അംഗവും എസ് എം എ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന മർഹൂം കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അനുസ്മരണവും നടക്കും. അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത് അനുസ്മരണ പ്രഭാഷണം നടത്തും. ഇത് സംബന്ധമായി ശാന്തിപ്പള്ളയിൽ വെച്ച് ചേർന്ന യോഗം അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാലിൻ്റെ അദ്ധ്യക്ഷതയിൽ സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് സഖാഫി മേർക്കള, അബ്ദുസ്സലാം അഹ്സനി പഴമള്ളൂർ, അബ്ദുൽ ഖാദിർ മുസ്ലിയാർ ശേണി, അബ്ദുൽ ഹമീദ് ദാരിമി പാടലടുക്ക, ഇബ്രാഹിം സഅദി മുഗു, യൂസുഫ് ഫാളിലി ബായാർ, അബുബക്കർ സഅദി തുടങ്ങിയവർ സംബന്ധിച്ചു. ജമാലുദ്ദീൻ സഖാഫി പെർവാഡ് സ്വാഗതവും അബ്ദുൽ ലത്തീഫ് കാമിൽ സഖാഫി മൊഗ്രാൽ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



