സബ്‌ജില്ലാ ശാസ്ത്ര കലാകായിക മേള; മുഗു ജി ജെ ബി സ്കൂളിൽ വിജയോത്സവം നടത്തി
പുത്തിഗെ: സബ്‌ജില്ലാ മത്സരങ്ങളിൽ വിജയം നേടിയവർക്ക് മുഗു ജി ജെ ബി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സബ്‌ജില്ലാ ശാസ്ത്ര കലാകായിക മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർഥികളെയും സബ്ജില്ലാ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീമതി രേവതിയേയും ചടങ്ങിൽ അനുമോദിച്ചു. പ്രധാനാധ്യാപിക രാധാമണി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അഷ്റഫ്ൻ്റെ അധ്യക്ഷതയിൽ അബ്ദുസ്സലാം മാസ്റ്റർ പാടലടുക്ക ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അറബിക് ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. അധ്യാപകരായ അബ്ദുറഹ്മാൻ, നുസൈബ, വാണി, മുഫീദ, സഫരിയ, മാഷിത എന്നിവർ സംസാരിച്ചു.
ഫോട്ടോ: മുഗു ജി ജെ ബി സ്കൂളിൽ നടന്ന വിജയോത്സവം മനശാസ്ത്ര വിദഗ്ധൻ അബ്ദുസ്സലാം മാസ്റ്റർ പാടലടുക്ക ഉദ്ഘാടനം ചെയ്യുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



