തദ്ദേശ തെരെഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും 

Dec 9, 2025 - 14:57
തദ്ദേശ തെരെഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും 

കാസർകോട്: തദ്ദേശ തെരെഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പരസ്യ പ്രചരണത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് വൈകിട്ട് വിവിധ ടൗണുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് മുന്നണികളുടെയും പാർട്ടികളുടെയും കൊട്ടിക്കലാശം അരങ്ങേറും. ശക്തമായ മത്സരം നടക്കുന്ന ഇടങ്ങളിൽ സംഘർഷത്തിന് സാധ്യതയുള്ളതിനാൽ പൊലീസ് നിരീക്ഷണം ഏർപെടുത്തിയിട്ടുണ്ട്. പരസ്യ പ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടുനേടാനുള്ള ശ്രമങ്ങളിലാണ് സ്ഥാനാർത്ഥികൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0