മാധ്യമപ്രവര്‍ത്തകരോടുള്ള 'കടക്ക് പുറത്ത്' പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോടുള്ള കടക്ക് പുറത്ത് പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ ക്ഷണമുള്ളിടത്ത് മാത്രം പോവുക. വിളിക്കാത്തിടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് വിശദീകരണം. വിളിക്കാത്ത സ്ഥലത്ത് പോയിരുന്നപ്പോൾ നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിന് പകരം പുറത്ത് കടക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച കെ സി വേണുഗോപാലിനോട് സംവാദത്തിന് തയ്യാറെന്നും സമയവും സ്ഥലവും തീരുമാനിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



