എസ് എസ് എഫ് ഇഅ്ദാദ് ക്യാമ്പയിന് തുടക്കം

കാസര്‍കോട്: സംസ്ഥാനത്തെ ദഅവാ ക്യാമ്പസുകളില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന 'ഇഅ്ദാദ്' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ഇ കെ ഹസന്‍ മുസ്ലിയാരുടെ ആദര്‍ശ സംഭാവനകളുടെ സ്മരണയും അക്കാദമിക് പഠനവും ക്യാമ്പസ് പുനഃ സംഘടന കാലവുമാണ് ഇഅ്ദാദ് ക്യാമ്പയിനിലൂടെ ആവിഷ്‌കരിക്കുന്നത്.
ദേളി ജാമിഅ സഅദിയ്യ ദഅവ ക്യാമ്പസില്‍ ജില്ലാ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നിര്‍വഹിച്ചു.
ഹസൈനാര്‍ അദനി അധ്യക്ഷത വഹിച്ചു.എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി
സംസാരിച്ചു. റബീഹ് റിപോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ അനസ് അഹ്‌സനി പ്രഖ്യാപിച്ചു. മുജ്തബ സ്വാഗതവും അഹ്‌മദ് റസ നന്ദിയും പറഞ്ഞു.
What's Your Reaction?






