ധാതു നിക്ഷേപം കണ്ടെത്താൻ സർവ്വേ; ജില്ലയിൽ വിമാനങ്ങൾ താഴ്ന്നു പറക്കും

Dec 6, 2025 - 15:03
ധാതു നിക്ഷേപം കണ്ടെത്താൻ സർവ്വേ; ജില്ലയിൽ വിമാനങ്ങൾ താഴ്ന്നു പറക്കും

കാസർകോട്: ജില്ലയിലെ പ്രദേശങ്ങളിലെ ഭൂമിയുടെ അടിത്തട്ടിലുള്ള ധാതു നിക്ഷേപം കണ്ടെത്താനുള്ള സുപ്രധാന സർവ്വേയുടെ ഭാഗമായി ഡിസംബർ 12 മുതൽ 2026 ഫെബ്രുവരി 15 വരെ ജില്ലയിൽ വിമാനങ്ങൾ താഴ്ന്നു പറക്കും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിമാന സർവ്വേയുടെ ഭാഗമായി പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണാടക സംസ്ഥാനത്തെ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലുമാണ് വിമാനങ്ങൾ താഴ്ന്നു പറക്കുക. ജില്ലകളിലെ ഭൂമിയുടെ അടിത്തട്ടിലുള്ള ധാതുക്കളുടെ സാന്നിധ്യം, അളവ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് സർവ്വേ നടക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0