ഓ ആർ സി സ്‌മാർട്ട് ഫോർട്ടി ക്യാമ്പുകൾക്ക് തുടക്കമായി
കാസർഗോഡ്: വനിതാ ശിശു വികസന വകുപ്പിന്റെയും ശിശു സംരക്ഷണ യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ഓ ആർ സി പദ്ധതിയുടെ ഭാഗമായുള്ള ഈ വർഷത്തെ ആദ്യത്തെ സ്‌മാർട്ട് ഫോർട്ടി ക്യാമ്പ് ചെർക്കള ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഡിസംബർ 2 ന് ആരംഭിച്ച ക്യാമ്പ് സി എം ഹോസ്പിറ്റൽ എം ഡി ഡോ. മൊയ്‌ദീൻ ജാസിർ അലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ മുനീർ ചെർക്കളം അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ വിനോദ്കുമാർ സ്വാഗതം പറഞ്ഞു. ഓ ആർ സി പ്രൊജക്റ്റ് അസിസ്റ്റൻ്റ് ശ്രീമതി രമ്യശ്രീ വൈ പദ്ധതി വിശദീകരണം നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി അഫ്സത്ത് മുഖ്യാതിഥിയായി. വിദ്യാനഗർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ വിജയൻ മേലത്ത്, ഒ ആർ സി സൈക്കോളജിസ്റ്റ് ശ്രീമതി മാജിത, സ്കൂൾ പ്രധമധ്യാപകൻ ശ്രീ മുഹമ്മദലി ടി കെ, സീനിയർ അസിസ്റ്റന്റ് ശ്രീ സമീർ ടി എ, പ്രൈമറി ഇൻ ചാർജ് ശ്രീ രാജേഷ് പാടി, സ്റ്റാഫ് സെക്രട്ടറി ശ്രീ അർഷാദ് എ, എസ് എം സി ചെയർമാൻ ശ്രീ നാസർ ധന്യവാദ്, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സമീറ, സ്കൂൾ കൗൺസിലർ ശ്രീമതി മഞ്ജുഷ എന്നിവർ ആശംസ അറിയിച്ചു. ഒ ആർ സി നോഡൽ ടീച്ചർ ശ്രീജ കെ ജെ നന്ദി പറഞ്ഞു. ഒ ആർ സി റിസോഴ്സ് പേർസൺസ് ശ്രീ ഉണ്ണികൃഷ്ണൻ അണിഞ്ഞ, ശ്രീ സുഭാഷ് വനശ്രീ, ശ്രീമതി ലിജി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ എട്ട് ഒൻപത് ക്ലാസിൽ പഠിക്കുന്ന 40 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പ്രസ്തുത ക്യാമ്പിൽ കുട്ടികൾക്ക് പത്തോളം ജീവിതനൈപുണി ആശയങ്ങളാണ് വിനിമയം ചെയ്യുന്നത്. ഇന്ന് ക്യാമ്പ് അവസാനിക്കും.
ഫോട്ടോ: ഓ ആർ സി സ്‌മാർട്ട് ഫോർട്ടി ക്യാമ്പ് സി എം ഹോസ്പിറ്റൽ എം ഡി ഡോ: മൊയ്‌ദീൻ ജാസിർ അലി ഉദ്ഘാടനം ചെയ്യുന്നു.
What's Your Reaction?
Like
3
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


