റെയില്‍വേ ഭൂമിയില്‍ ടര്‍ഫ് മൈതാനങ്ങള്‍ വരുന്നു; ജില്ലയിലെ നാലു സ്ഥലങ്ങൾ പരിഗണനയിൽ  

Dec 2, 2025 - 17:37
റെയില്‍വേ ഭൂമിയില്‍ ടര്‍ഫ് മൈതാനങ്ങള്‍ വരുന്നു; ജില്ലയിലെ നാലു സ്ഥലങ്ങൾ പരിഗണനയിൽ  

കാസറഗോഡ്: വിജനമായി കിടക്കുന്ന ഭൂമിയെ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ കായിക സൗകര്യങ്ങളാക്കി മാറ്റാനൊരുങ്ങി റെയിൽവേ. രാജ്യത്ത് റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതും ഉപയോഗശൂന്യവുമായി കിടക്കുന്ന ഭൂമിയിൽ 16 പുതിയ ടർഫ് മൈതാനങ്ങൾ നിർമിക്കാനാണ് റെയിൽവേ തീരുമാനം. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായാണ് ടർഫ് കോർട്ടുകൾ സ്ഥാപിക്കുന്നത്. പട്ടികയിൽ കേരളത്തിനാണ് മുൻഗണന. 16 ടർഫ് മൈതാനങ്ങളിൽ 14 എണ്ണവും കേരളത്തിലാണ് നിർമ്മിക്കുക. കാസറഗോഡ് ജില്ലയിലെ നീലേശ്വരം, കാസർകോട്, തൃക്കരിപ്പൂർ, കുമ്പള എന്നീ സ്ഥലങ്ങളും കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, തലശ്ശേരി, കൊയിലാണ്ടി, ഫറോക്ക്, നിലമ്പൂർ, അങ്ങാടിപ്പുറം, തിരൂർ എന്നിടങ്ങളുമാണ് കേരളത്തിൽ ടർഫ് കോർട്ടുകൾക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ. തമിഴ്‌നാട്ടിലെ മധുക്കരയിലും കർണാടകത്തിലെ മംഗളൂരു റെയിൽവേ സ്റ്റേഷൻ പരിസരത്തുമാണ് മറ്റു ടർഫുകൾ നിർമിക്കുന്നത്. ടർഫ് കോർട്ടുകൾ നിർമിക്കുന്നതിലൂടെ ഭൂമി വിനിയോഗവും വരുമാന വർധനയുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. മലബാറിൽ റെയിൽവേയുടെ കീഴിൽ 26 ഏക്കറിൽ കൂടുതൽ ഭൂമിയാണ് ഉപയോഗിക്കാതെ കിടക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0