കേരളത്തിലെ എസ് ഐ ആർ സമയ പരിധി നീട്ടി; കരട് വോട്ടർ പട്ടിക ഡിസംബർ 16ന് പ്രസിദ്ധീകരിക്കും

Nov 30, 2025 - 12:31
കേരളത്തിലെ എസ് ഐ ആർ സമയ പരിധി നീട്ടി; കരട് വോട്ടർ പട്ടിക ഡിസംബർ 16ന് പ്രസിദ്ധീകരിക്കും

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലെ എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. എന്യൂമെറേഷൻ ഫോമുകൾ ഡിസംബർ 11വരെ നൽകാം. കരട് വോട്ടർ പട്ടിക ഡിസംബർ 16 വരെയാണ് നീട്ടിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും. തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ സമയ പരിധി നീട്ടി കിട്ടണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. എസ് ഐ ആറിൽ ആശങ്കവേണ്ടെന്നും ഇതുവരെ 75 ശതമാനം ഡാറ്റകൾ ഡിജിറ്റൈസ് ചെയ്യാൻ സാധിച്ചെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യൂ ഖേൽക്കർ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0