റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിന് പ്രധാനമന്ത്രിയുടെ ക്ഷണം; ഡിസംബര്‍ നാലിന് ഇന്ത്യയിലെത്തും
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഡിസംബര്‍ നാലിന് ഇന്ത്യയിലെത്തും. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് സന്ദർശനം. ദ്വിദിന സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാഷ്ട്രപതി ഭവനിൽ ദ്രൗപദി മുര്‍മുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് വിരുന്നൊരുക്കും. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ കൂടിക്കാഴ്‌ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള 'തന്ത്രപരമായ പങ്കാളിത്തം' ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികൾക്ക് ഊർജം പകരാൻ പുടിന്റെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. റഷ്യൻ എണ്ണ വാങ്ങുന്നതിൻ്റെ പേരിലുള്ള ഇന്ത്യക്കെതിരെയുള്ള യു എസ് താരീഫ് ഭീഷണികളും ചർച്ചയാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


