ക്രെയിനിന് സാങ്കേതിക തകരാർ; വിനോദ സഞ്ചാരികൾ സ്കൈ ഡൈനിംങ്ങിൽ കുടുങ്ങി
ഇടുക്കി: 120 ലധികം അടി ഉയരത്തിലുള്ള സ്കൈ ഡൈനിംങ്ങിനിടെ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്കൈ ഡൈനിംഗിലാണ് രണ്ട് കുട്ടികളുൾപ്പെടെ അഞ്ച് പേർ കുടുങ്ങിയത്. ക്രെയിന്‍ സാങ്കേതിക തകരാറിലായതാണ് കുടുങ്ങാൻ കാരണമായത്. രണ്ടുമണിക്കൂറിലേറെയായി സംഘം വായുവിൽ തൂങ്ങിയ നിലയിലാണ്. രണ്ടുമാസം മുമ്പ് ആരംഭിച്ച സ്കൈ ഡൈനിംഗ് സംവിധാനം ആകാശത്ത് നിന്ന് ഭക്ഷണം കഴിക്കാനുള്ള അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഇവരെ താഴെയിറക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണ്. അഡ്വെഞ്ചർ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ ആരംഭിച്ച ഈ സംവിധാനത്തിൽ 120 അടി ഉയരത്തിൽ ഒരേസമയം 15 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. റോപ്പ്, സീറ്റ് ബെൽറ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടു കൂടിയാണ് സ്കൈ ഡൈനിംഗ് പ്രവർത്തിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



