പെട്രോൾ പമ്പിൽ അനധികൃത സ്ഥലത്ത് പതിപ്പിച്ച ഇൻറർലോക്ക് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ഇടപെട്ട് പൊളിച്ചുനീക്കി

Nov 28, 2025 - 15:45
പെട്രോൾ പമ്പിൽ അനധികൃത സ്ഥലത്ത് പതിപ്പിച്ച ഇൻറർലോക്ക് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ഇടപെട്ട് പൊളിച്ചുനീക്കി

ആദൂർ: കേരള-കർണാടക അതിർത്തി പ്രദേശമായ കൊട്ടിയാടിയിൽ പാതയോരം കയ്യേറി പതിപ്പിച്ച ഇൻറർലോക്ക് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ഇടപെട്ട് പൊളിച്ചുനീക്കി. സുരക്ഷാ മാനദണ്ഡങ്ങളും നിയമ-നിബന്ധനകളും ലംഘിച്ചുവെന്നാരോപിച്ച് പ്രദേശവാസികൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെ
തുടർന്നാണ് പിഡബ്ല്യുഡി നടപടി. നെട്ടണിഗെ മുദ്നൂർ കൊട്ടിയാടി മേഖലയിൽ പുതുതായി പ്രവർത്തനം തുടങ്ങിയ 'അടൂർ ഫിയാൻസ്' നയന എനർജി പെട്രോൾ പമ്പിനെതിരെയാണ് പരാതി ഉയർന്നത്. പമ്പ് ഒരു റിട്ട. കളക്ടറുടെ ഉടമസ്ഥതയിലാണെന്നും ഈ സ്വാധീനം ഉപയോഗിച്ചാണ് പമ്പിന് പെർമിറ്റ് അനധികൃതമായി എളുപ്പത്തിൽ ലഭിച്ചതെന്നുമാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ജനവിരുദ്ധ പ്രവർത്തനങ്ങളാണ് പമ്പുടമയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0